പട്ടിക്കാട്. കുതിരാൻ തുരങ്കത്തിന് കിഴക്ക് വശത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ ബൈക്ക് അപകടത്തിൽ പെട്ട് രണ്ട് പേർക്ക് പരിക്ക്. കണ്ണൂർ സ്വദേശികളായ അമൽ, നിഥിൻ എന്നിവർക്കാണ് പരിക്കേറ്റിട്ടുള്ളത്. പാലം കഴിഞ്ഞുള്ള വളവിൽ കഴിഞ്ഞ ദിവസം കാർ അപകടത്തിൽ പെട്ട സ്ഥലത്തു തന്നെയാണ് ബൈക്കും അപകടത്തിൽപ്പെട്ടിട്ടുള്ളത്. വൈകീട്ടാണ് അപകടം സഭവിച്ചത്. പാലം കഴിയുന്നതോടെ 250 മീറ്ററോളം ദൂരം രണ്ടുവരിയായാണ് കടന്നു പോകുന്നത്. ഇവിടെ വെച്ചാണ് ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടത്.
ഉടനടി പ്രദേശത്ത് സർവ്വീസ് റോഡ് നിർമ്മിക്കുകയോ പാതയുടെ വീതി കൂട്ടാൻ വേണ്ട നടപടികൾ സ്വീകരിക്കുകയോ കമ്പനി അധികൃതർ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


0 Comments