ചീനിക്കടവ് സീഡ് ഫാമിൽ പരീക്ഷണാടിസ്ഥാനത്തിൽ ആട് വളർത്തൽ ആരംഭിച്ചു


കണ്ണാറ. ചീനിക്കടവ് സീഡ് ഫാമിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ആട് വളർത്തലിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് നിർവഹിച്ചു. ഫാമിലെ ഇഞ്ചിയുടെ വിളവെടുപ്പും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. സീഡ് ഫാം സൂപ്പർവൈസർ റാണി അധ്യക്ഷത വഹിച്ചു. നിലവിൽ വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ നിന്നും വാങ്ങിയ മലബാർ ഇനത്തിൽപ്പെട്ട 9 ആടുകളെയാണ് വളർത്തുന്നത്.  


ചീനിക്കടവ് സീഡ് ഫാമിൽ പരീക്ഷണാടിസ്ഥാനത്തിൽ വിവിധ പദ്ധതികൾ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഫലവൃക്ഷങ്ങൾ, മാവ് തുടങ്ങിയവ വെച്ച് പിടിപ്പിക്കുകയും അവ വിജയിക്കുകയും ചെയ്തിരുന്നു.  ജില്ലാ പഞ്ചായത്ത് അംഗം കെ.വി. സജു, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷീന ടീച്ചർ, വാർഡ് മെമ്പർ രേഷ്മ സജീഷ്, പഞ്ചായത്ത് അംഗം ആരിഫ റാഫി, കൃഷി അസിസ്റ്റൻറ് ബിജു,  പ്രതീഷ്, തൊഴിലാളി പ്രതിനിധികളായ സുശീല, മിനി, നേതാക്കളായ ജോസഫ് പെരുമ്പിള്ളി, റെജി തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments