പട്ടിക്കാട്. സെ. സേവിയേഴ്‌സ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും വി. സെബസ്ത്യാനോസിന്റെയും വി. ഫ്രാൻസിസ് സേവിയറിന്റെയും സംയുക്ത തിരുനാൾ ആഘോഷത്തിന് തുടക്കമായി. ജനുവരി 20 മുതൽ 30 വരെയാണ് തിരുനാൾ ആഘോഷ പരിപാടികൾ നടക്കുക. 20ന് ഫാ. ജോൺ അയ്യങ്കാനയിൽ തിരുനാളിന് കൊടിയേറ്റി. 27 ന് വൈകിട്ട് ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം നടക്കും. 28ന് വൈകിട്ട് അമ്പ് സമാപനവും മെഗാ ബാൻഡ് മേളവും ഉണ്ടാകും. 29ന് രാവിലെ10 മണിക്ക് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ജോൺസൺ അന്തിക്കാടൻ കാർമികനാകും. തിരുനാൾ ആഘോഷ ചടങ്ങുകൾക്ക് വികാരി ഫാ. ജിജോ വള്ളൂപ്പാറ, ജനറൽ കൺവീനർ ജോൺസൺ ചാലയ്ക്കൽ, പബ്ലിസിറ്റി കൺവീനർ ഡെയ്‌സൺ വട്ടേക്കാട്ടുകര, കൈക്കാരന്മാരായ ജോണി വട്ടംകാട്ടിൽ, ജോസ് കൊച്ചുപുരയ്ക്കൽ, സാബു കോട്ടപ്പടിക്കാരൻ തുടങ്ങിയവർ നേതൃത്വം നൽകും.


0 Comments