പട്ടിക്കാട്. ആൽപ്പാറ സെൻ്ററിൽ നിയന്ത്രണം വിട്ട സ്കൂട്ടർ അപകടത്തിൽപ്പെട്ട് യുവാവിന് ഗുരുതര പരിക്ക്. കണ്ണാറ മാരാർ റോഡിൽ താമസിക്കുന്ന കുരിയച്ചിറ അഞ്ചേരി സ്വദേശി അരിമ്പൂർ വീട്ടിൽ ജെസ്റ്റോ ജോസിനാണ് പരിക്കേറ്റിട്ടുള്ളത്. ഇയാളെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കണ്ണാറയിൽ നിന്നും പട്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ടതിനെത്തുടർന്ന് റോഡരികിലെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു.
0 Comments