അസറ്റ് മാപ്പർ ആപ്ലിക്കേഷനിലെ തകരാർ: ബഫർ സോൺ അപേക്ഷകൾ അപ്‌ലോഡ് ചെയ്യാൻ കഴിഞ്ഞില്ല


പട്ടിക്കാട്. അസറ്റ് മാപ്പർ ആപ്ലിക്കേഷനിലെ തകരാറുകൾ മൂലം പാണഞ്ചേരി പഞ്ചായത്തിൽ ബഫർ സോണുമായി ബന്ധപ്പെട്ട അപേക്ഷകൾ അപ്‌ലോഡ് ചെയ്യാൻ കഴിഞ്ഞില്ല. പാണഞ്ചേരി പഞ്ചായ ത്തിലെ പീച്ചി, പാണഞ്ചേരി വില്ലേജുകളിൽ നിന്നായി ലഭിച്ച 4655 അപേക്ഷകളാണ് ഇപ്പോൾ പഞ്ചായത്തിന്റെ പക്കൽ ഉള്ളത്. സമീപ പഞ്ചായത്തുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ അപേക്ഷകൾ പാണഞ്ചേരി പഞ്ചായത്തിൽ നിന്നാണ്.
 
എംപവർ കമ്മിറ്റിക്ക് മുന്നിൽ വന്ന അപേക്ഷകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അസറ്റ് മാപ്പർ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഈ അപേക്ഷകളെല്ലാം അപ്‌ലോഡ് ചെയ്യേണ്ടത്. 
എന്നാൽ ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ കഴിയാതായതാണ് പ്രതിസന്ധി ഉണ്ടാക്കിയത്. ഡൗൺ ലോഡ് ആയാൽ സൈറ്റ് അടയാളപ്പെടുത്താനും സാധിക്കുന്നില്ല. ജിയോ ടാഗിംഗ് ചെയ്യ ണമെങ്കിലും ആപ്ലിക്കേഷൻ പ്രവർത്തനസജ്ജമാകണം. 

പാണഞ്ചേരി പഞ്ചായത്തിൽ കഴിഞ്ഞദിവസം ജിയോ ടാഗിംഗുമായി ബന്ധപ്പെട്ട ക്ലാസ് നടത്തിയിരുന്നു. ഈ ക്ലാസിലും അപ്ലിക്കേഷൻ ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. കേരള സ്‌റ്റേറ്റ് റിമോട്ട് സെൻസിംഗ് ആന്റ് എൻവയോൺമെന്റ് ആണ് അസറ്റ് മാപ്പർ ആപ്ലിക്കേഷൻ ഡെവലപ്പ് ചെയ്തിട്ടുള്ളത്. എന്നാൽ ഇതിന്റെ തകരാർ പരിഹരിക്കുന്നതിന് ഒരു കേന്ദ്രങ്ങളിൽ നി ന്നും ഇതുവരെയും യാതൊരു നടപടികളും ഉണ്ടാകാത്തത് കൂടുതൽ ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുണ്ട്. ബഫർ സോൺ പട്ടികയിൽ ഉൾപ്പെട്ട ഭൂമി അതിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടു കൊണ്ട് അപേക്ഷകൾ നൽകേണ്ട അവസാന തിയതിയും കഴിഞ്ഞിരുന്നു.



Post a Comment

0 Comments