ബീയാർ പ്രസാദ് അന്തരിച്ചു


ഗാനരചയിതാവ്, കവി എന്നീ നിലകളിൽ പ്രശസ്തനായ ബീയാർ പ്രസാദ് (62) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ചങ്ങനാശ്ശേരിയിൽ വച്ചാണ് അന്ത്യം. സംസ്‌കാരം നാളെ. 

ബീയാർ പ്രസാദ് എന്നറിയപ്പെടുന്ന ബി. രാജേന്ദ്രപ്രസാദ്, മലയാള ഗാനരചയിതാവും കവിയുമായിരുന്നു. 2003ൽ പ്രിയദർശൻ സംവിധാനം ചെയ്ത കിളിച്ചുണ്ടൻ മാമ്പഴം എന്ന മലയാളം ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 

കുട്ടനാട്ടിലെ മങ്കൊമ്പ് എന്ന ഗ്രാമത്തിലാണ് പ്രസാദ് ജനിച്ചത്. മലയാളത്തിൽ ബിഎ സാഹിത്യം പൂർത്തിയാക്കിയ ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. 1993ൽ ബി ആർ പ്രസാദ് തിരക്കഥയെഴുതിയ ജോണി എന്ന ചിത്രത്തിന് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചു. 2001ൽ ജയറാമും സുഹാസിനി മണിരത്‌നവും അഭിനയിച്ച തീർത്ഥാടനം എന്ന സിനിമയിൽ നാരായണൻ എന്ന കഥാപാത്രത്തെ പ്രസാദ് അവതരിപ്പിച്ചിരുന്നു.


Post a Comment

0 Comments