പട്ടിക്കാട് ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ 'ക്രാഫ്റ്റ് 2023' ത്രിദിന ശിൽപ്പശാല ആരംഭിച്ചു


പട്ടിക്കാട്. തൃശൂർ സമഗ്ര ശിക്ഷാ കേരളത്തിന്റെയും ഒല്ലൂക്കര ബിആർസിയുടെയും ആഭിമുഖ്യത്തിൽ പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ത്രിദിന ശിൽപ്പശാല ആരംഭിച്ചു. 'ക്രാഫ്റ്റ് 2023' എന്ന പേരിൽ ആരംഭിച്ച ശിൽപ്പശാല പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. 'തോൽക്കുമെന്ന ഭയം' (Fear of Failure) ജീവിതത്തിൽ ഉയർച്ചയിൽ നമ്മെ എത്തിക്കില്ലെന്നും എന്തും നേരിടാനുള്ള ധൈര്യം ഇത്തരം ശിൽപ്പശാലകളിലൂടെ വിദ്യാർത്ഥികൾക്ക് നേടിയെടുക്കാൻ കഴിയുമെന്നും പ്രസിഡന്റ് പറഞ്ഞു. വാർഡ് മെമ്പർ ആനി ജോയ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എ.എം. സീമ, ട്രെയ്‌നർ സുനിൽ, പിടിഎ പ്രസിഡന്റ് ജെയ്‌സൻ സാമുവേൽ എന്നിവർ പ്രസംഗിച്ചു.

എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ശിൽപ്പശാല സംഘടിപ്പിച്ചിട്ടുള്ളത്. മൂന്ന് ദിവസത്തെ ക്ലാസ്സിൽ ഓരോ ഡിവിഷനിൽ നിന്നും 6 കുട്ടികൾ വീതം ആകെ 30 കുട്ടികളെയാണ് പങ്കെടുപ്പിച്ചിട്ടുള്ളത്. ബിആർസി റിസോഴ്‌സ് പേഴ്‌സൻമാരായ കെ.എസ്. ഷിനി, ആൻസി സണ്ണി, എം.എസ്. ഷൈല, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ അനുഷ ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകും



Post a Comment

0 Comments