പട്ടിക്കാട്. കേരള വ്യാപാരി വ്യവസായി സമിതി ഏരിയ ട്രഷററായി ബാബു കൊള്ളന്നൂരിനെ തിരഞ്ഞെടുത്തു. ഇന്നലെ നടന്ന മണ്ണുത്തി ഏരിയ സമ്മേളനത്തിലാണ് വിവിധ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത്. ഏരിയ സെക്രട്ടറി വർഗീസ് തെക്കേക്കര, പ്രസിഡന്റ് പി.ഐ മുദാസർ എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു. പാണഞ്ചേരി ഉൾപ്പെടെ 8 യൂണിറ്റുകൾ ഉൾപ്പെട്ടതാണ് മണ്ണുത്തി ഏരിയ. നിലവിൽ പാണഞ്ചേരി യൂണിറ്റ് പ്രസിഡന്റാണ് ബാബു കൊള്ളന്നൂർ.


0 Comments