എടപ്പലത്ത് അമ്മയെയും മകളേയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് 9 വർഷം തടവും അമ്പതിനായിരം രൂപ പിഴയും

പട്ടിക്കാട്. എടപ്പലത്ത് അമ്മയേയും മകളേയും വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് 9 വർഷം തടവും 50000 രൂപ പിഴയും വിധിച്ചു. എടപ്പലം നമ്പിളിത്തോപ്പിൽ സുനു (35) നാണ് ഫസ്റ്റ് അഡീഷണൽ അസിസ്റ്റൻറ് സെഷൻ കോടതി ശിക്ഷ വിധിച്ചത്. 9 വർഷത്തിൽ 5 വർഷം കഠിനതടവാണ്. പിഴ തുക അടച്ചില്ലെങ്കിൽ ആറുമാസം അധികം കഠിനതടവ് അനുഭവിക്കണം.

2020 ഡിസംബർ 25ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മുൻ വൈരാഗ്യത്തിന്റെ പേരിൽ എടപ്പലം കിഴക്കുംപാട്ടുകര വീട്ടിൽ രേഖയെയും മകൾ സ്‌നേഹയെയും പ്രതി  ആക്രമിക്കുകയായിരുന്നു. അമ്മയെ വെട്ടുന്നത് കണ്ട് തടയാൻ എത്തിയ മകൾക്കും വെട്ടേറ്റിരുന്നു. അക്രമണത്തിനു ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട സുനുവിനെ പീച്ചി  സി.ഐ. എസ് ഷുക്കൂറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തൃശ്ശൂരിൽ നിന്നാണ് പിടികൂടിയത്.



Post a Comment

0 Comments