പട്ടിക്കാട്. സെന്ററിൽ അലഞ്ഞ് നടന്നിരുന്ന വയോധികന് പീച്ചി പോലീസ് സഹായ ഹസ്തവുമായി രംഗത്തെത്തി. ഇന്ന് വൈകീട്ടാണ് പെരുമ്പുള്ളി ഞാറയ്ക്കൽ കണിയാപറമ്പിൽ വീട്ടിൽ രാധാകൃഷ്ണൻ (78) സഹായ അഭ്യർത്ഥനയുമായി പീച്ചി പോലീസ് സ്‌റ്റേഷനിൽ എത്തിയത്. വിശദമായി കാര്യങ്ങൾ തിരക്കിയപ്പോൾ അദ്ദേഹത്തെ ഏറ്റെടുക്കാൻ ബന്ധുക്കളോ വേണ്ടപ്പെവരോ ഇല്ലെന്ന് ബോധ്യപ്പെട്ടു. ഇതോടെ സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എം രതീഷ്, എസ്‌ഐ സി.ഡി. ഡേവിസ് എന്നിവരുടെ നേതൃത്വത്തിൽ ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമം ഡയറക്ടർ ഫാ. ജോഷി കണ്ണമ്പുഴയുമായി ബന്ധപ്പെട്ടു. തുടർന്ന് സിപിഒ സനിൽ കുമാർ, ഹോം ഗാർഡ് വിനോദ് എന്നിവർ ചേർന്ന് രാധാകൃഷ്ണനെ ആശ്രമത്തിൽ എത്തിക്കുകയായിരുന്നു.
നിരാലംബനായ വയോധികനെ സുരക്ഷിത സ്ഥലത്ത് എത്തിച്ച സന്തോഷത്തിലാണ് പീച്ചി പോലീസ് ഉദ്യോഗസ്ഥർ. അതോടൊപ്പം ഇത്തരം ആളുകളെ സന്തോഷത്തോടെ ഏറ്റെടുക്കാൻ തയ്യാറാകുന്ന ദിവ്യഹൃദയാശ്രമത്തെ കുറിച്ച് ഏറെ പ്രശംസയും. സമാനമായ സംഭവങ്ങൾ മുൻപും സ്റ്റേഷൻ പരിധിയിൽ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം സഹായ ഹസ്തവുമായി പീച്ചി പോലീസ് ഉദ്യോഗസ്ഥർ രംഗത്തെത്തിയിട്ടുണ്ട്. നിരാലംബരെ ഏറ്റെടുക്കാൻ തയ്യാറായി ദിവ്യഹൃദയാശ്രമവും.


0 Comments