എടപ്പലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് കൃഷ്ണന്റെ തിടമ്പ് സമർപ്പിച്ചു


പട്ടിക്കാട്. എടപ്പലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് കൃഷ്ണന്റെ തിടമ്പ്  സമർപ്പിച്ചു. എടപ്പലം സ്വദേശിയായ കല്ലട രാമൻ മകൾ ശാന്തകുമാരിയാണ് തിടമ്പ് സമർപ്പിച്ചത്. ഇനിമുതൽ എല്ലാ ക്ഷേത്രാചാരങ്ങൾക്കും ആഘോഷങ്ങൾക്കും തിടമ്പ് എഴുന്നള്ളിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രം തന്ത്രി ഹരി നമ്പൂതിരി ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.   ഭരണസമിതി അംഗങ്ങളായ രവി കല്ലട, സുരാജ് കരേടൻ, സന്തോഷ് കല്ലട, വിനീഷ് വിശ്വംഭരൻ, ഉണ്ണി, എന്നിവർ  നേതൃത്വം നൽകി.



Post a Comment

0 Comments