കണ്ണാറ. കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു. ചീനിക്കടവ് ഹണിപാർക്ക് റോഡിലൂടെ ആഴ്ചകളായി കുടിവെള്ളം ഒഴുകിപോകാൻ തുടങ്ങിയിട്ട്. ഇതുവരെ അറ്റകുറ്റപണികൾ നടത്താൻ അധികൃതർ തയ്യാറായിട്ടില്ല. റോഡിലൂടെ വെള്ളം ഒഴുകുന്നത് സമീപകാലത്ത് റീടാറിങ് നടത്തിയ റോഡിന്റെ തകർച്ചയ്ക്കും കാരണമാകുമെന്ന് നാട്ടുകാർ പറഞ്ഞു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ പൈപ്പ് ലൈനുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നതായി പരാതികൾ ഉർന്നുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ഉയർന്ന പ്രദേശങ്ങളിൽ പലയിടത്തും കുടിവെള്ളം ലഭിക്കുന്നുമില്ല. കുടിവെള്ളത്തിന് ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് അധികൃതർ അറ്റകുറ്റപണികൾ നടത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


0 Comments