പട്ടിക്കാട്. പീച്ചിറോഡ് ജങ്ഷനിൽ ദേശീയപാതയോരത്ത് ഓട്ടോ സ്റ്റാന്റിന് സമീപത്തുള്ള ബിൽഡിംഗിൽ വൻ തേനീച്ചക്കൂട്ടം. പ്രദേശത്ത് ഇവ പറന്ന് നടക്കുന്നത് ജനങ്ങൾക്ക് ഭീഷണിയായിട്ടുണ്ട്. അവ ഇളകാനുള്ള സാഹചര്യം ഉണ്ടായാൽ അത് വലിയ അപകടങ്ങൾക്കാണ് വഴിയൊരുക്കുക. വൈകീട്ട് സ്‌കൂൾ വിടുന്ന സമയമായാൽ നിരവധി വിദ്യാർത്ഥികളാണ് ഇവിടെ എത്തിച്ചേരുക. ആശുപത്രി ഉൾപ്പെടെ നിവധി സ്ഥാപനങ്ങളാണ് സമീപത്ത് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം പട്ടിക്കാട് സെന്ററിലെ ഒരു ബിൽഡിംഗിലും സമാനമായ നിലയിൽ തേനീച്ചക്കൂട് കണ്ടെത്തിയിരുന്നു. സമീപകാലത്തായി പാണഞ്ചേരി പഞ്ചായത്തിൽ തേനീച്ചകളുടെയും കടന്നൽക്കൂട്ടത്തിന്റെയും ആക്രമണത്തിൽ പലർക്കും മാരകമായി പരിക്കേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തേനീച്ചക്കൂട് നീക്കം ചെയ്യാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.


0 Comments