തൊഴിലുറപ്പ് തൊഴിലാളികൾ മഞ്ഞൾ കൃഷി വിളവെടുപ്പ് നടത്തി


പട്ടിക്കാട്. ആറാം വാർഡ് ചുവന്ന മണ്ണിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ഇറക്കിയ മഞ്ഞൾ കൃഷി വിളവെടുപ്പ് നടത്തി. വിളവെടുപ്പ് ഉദ്ഘാടനം വാർഡ് മെമ്പർ ബിജോയ് ജോസ് നിർവഹിച്ചു. രാസവളങ്ങൾ ഉപയോഗിക്കാതെ ജൈവവളം ഉപയോഗിച്ചാണ് കൃഷിയിറക്കിയിട്ടുള്ളതെന്നും ഇത് ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾ തയ്യാറാണെന്നും ബിജോയ് ജോസ് പറഞ്ഞു. കൃഷിയിറക്കുന്നതിനായി രണ്ടര ഏക്കർ തരിശുഭൂമിയാണ് തൊഴിലാളികൾ പാട്ടത്തിനെടുത്ത് കൃഷിക്ക് അനുയോജ്യമാക്കിയത്. 

മേറ്റ് ലളിതയുടെ നേതൃത്വത്തിൽ 713 തൊഴിൽദിനങ്ങളാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. കാട് വെട്ടി തടമെടുക്കുന്നത് വരെയുള്ള പണികളാണ് ഇവർ പൂർത്തിയാക്കിയത്. അതിന്‌ശേഷം തൊഴിലാളികൾ സ്വന്തമായി വിത്ത് കൊണ്ടുവന്ന് കൃഷിയിറക്കുകയായിരുന്നു. കൃഷി നൂറ് ശതമാനം വിജയമായിരുന്നെന്നും മറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇതൊരു മാതൃകയാക്കണമെന്നും മേറ്റ് ലളിത പറഞ്ഞു.



Post a Comment

0 Comments