കോൺഗ്രസ് പീച്ചി മണ്ഡലം കമ്മിറ്റി സായാഹ്ന സദസ്സ് സംഘടിപ്പിച്ചു


പീച്ചി. കേന്ദ്ര കേരള സർക്കാരുകളുടെ ബജറ്റിനും, അന്യായ വില വർദ്ധനവിനും എതിരെ പീച്ചീ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലങ്ങന്നൂർ സെന്ററിൽ പ്രതിഷേധ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. പീച്ചീ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി. അഭിലാഷ് പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു. നികുതി പരിവിലുണ്ടായ ദയനീയ പരാജയമാണ് സംസ്ഥാനത്തെ പ്രതിസന്ധയിലാക്കിയത് എന്നും കേരള ചരിത്രത്തിൽ  ദീർഘവീക്ഷണമോ ദിശാബോധമോ ഇല്ലാത്തൊരു ബജറ്റാണ് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചത് എന്നും ഉദ്ഘാടന പ്രസംഗത്തിൽ കെ.സി. അഭിലാഷ് പറഞ്ഞു.

മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ് പൊടിപ്പാറ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിസന്റ് ലീലാമ്മ ടീച്ചർ, പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ, മുൻ മണ്ഡലം പ്രസിഡന്റ് ഷിബു പോൾ, മഹിളാ കോൺഗ്രസ് പ്രസിഡന്റ് ബിന്ദു ബിജു, പഞ്ചായത്ത് മെമ്പർമാരായ ഷൈജു കുരിയൻ, സുശീല രാജൻ, നേതാക്കളായ എം.കെ. ശിവരാമൻ, സജി താന്നിക്കൽ, എഡിസൻ ബി.എസ്, വിനോദ് തേനംപറമ്പിൽ, സി.വി. ജോസ്, പൗലോസ് കോയക്കാടൻ, തിമോത്തി, കെ.എം. പൗലോസ്, തങ്കായി കുര്യൻ, സി.ഡി. ആന്റണി, യാക്കോബ് പയ്യപ്പിള്ളി, സജി ആൻഡ്രൂസ്, സി.എ. ജോസ്, ജോജോ, തിമോത്തി പാർലിസ്, ജോൺ, കെ.സി. ചാക്കോ, കുമാരൻ കോഴിപ്പറമ്പിൽ, ബേബി ആശാരിക്കാട്, സജി മുണ്ടക്കൽ, ഭവാനി രാജൻ, കുഞ്ഞപ്പൻ, ബേബി, ബേബി മാരായ്ക്കൽ, കൊച്ചു മാത്തു, മാധവൻ, ബാബു പാണാകുടി, ഐഎൻടിയുസി നേതാക്കൾ, പ്രവർത്തകർ, മറ്റ് പോഷക സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments