ഇന്ന് രാത്രി 9 മണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. ദേശീയപാത മുറിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചെയ്ത കാറിനു പുറകിൽ മറ്റൊരു കാർ ഇടിച്ചാണ് അപകടം. മുൻപിൽ ഉണ്ടായിരുന്ന കാറിൻറെ പുറകിൽ ഇടിച്ച മാരുതി ബ്രീസ
കാർ നിയന്ത്രണം വിട്ട് ദേശീയപാതയിലെ അയൺ ക്രാഷ് ബാരിയറിൽ ഇടിച്ചുമറിയുകയായിരുന്നു. അപകടത്തിൽ ബ്രീസ കാർ പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പീച്ചി പോലീസ്, ദേശീയപാത റിക്കവറി വിങ് എന്നിവർ സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.



0 Comments