പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തമ്പുരാട്ടിപ്പറമ്പ് പാടശേഖരത്തിൽ തരിശ് ഭൂമിയിൽ ചെയ്ത നെൽകൃഷിയിൽ നിന്നും വിളവെടുപ്പ് നടത്തി. പാടശേഖരത്തിൽ നടന്ന കൊയ്ത്ത് ഉത്സവം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്് സാവിത്രി സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സുരേന്ദ്രൻ, കുഞ്ഞുമോൻ, ബാബു, ജയിംസ് എന്നിവരുടെ നേതൃത്വത്തിലുള്ള സൗഹൃദ ജെഎൽജിയാണ് 5.5 ഏക്കർ സ്ഥലത്ത് തരിശ് ഭൂമിയിൽ നെൽകൃഷി നടത്തിയിട്ടുള്ളത്. കൃഷി വകുപ്പ്, പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ ധനസഹായത്തോടെയാണ് കൃഷി ചെയ്തിട്ടുള്ളത്. വാർഡ് മെമ്പർമാരായ അനീഷ് മേക്കര, സ്വപ്ന രാധാകൃഷ്ണൻ, രേഷ്മ സജീഷ്, പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വിൽസൺ ചെമ്പനാൽ, പി.വി സുദേവൻ, കർഷക പ്രതിനിധികൾ, കർഷകർ എന്നിവർ പങ്കെടുത്തു.


0 Comments