പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും വിലങ്ങന്നൂരിലെ മുൻ പഞ്ചായത്ത് മെമ്പറും ആയിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് മാന്ദാമംഗലം മൈൽക്കുറ്റിമുക്ക് താന്നിവിളയിൽ ജോർജ് (78) അന്തരിച്ചു. സമീപത്തെ പറമ്പിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റാണ് മരണം. വിലങ്ങന്നൂരിലെ മുൻ വ്യാപാരിയാണ്. ഭാര്യ: വത്സ, മക്കൾ: ബിജു, പരേതനായ ബിനു, ബെറ്റി. മരുമക്കൾ: ലീന, പരേതയായ മിനി, ബാബു .
0 Comments