പട്ടിക്കാട്. ഗവ എൽപി സ്‌കൂളിന് പുതിയതായി അനുവദിച്ച രണ്ടു കോടി രൂപയുടെ കെട്ടിട നിർമ്മാണത്തിന്റെ ഭരണാനുമതി റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ സ്‌കൂൾ അധികൃതർക്ക് കൈമാറി. പഴയ കെട്ടിടം പൊളിച്ച് നീക്കിയാണ് പുതിയ കെട്ടിടം നിർമ്മിക്കുക പഴയ കെട്ടിടം പൊളിക്കുന്നതിനുള്ള ടെൻഡർ നടപടി ആരംഭിച്ചതായി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ പറഞ്ഞു.
വിദ്യാർഥികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള 'ഹെൽത്തി കിഡ്' പദ്ധതി അടുത്ത വർഷം മുതൽ സ്‌കൂളിൽ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. യോഗത്തിൽ ഹെഡ്മിസ്ട്രസ് നിർമ്മലാദേവി, പിടിഎ പ്രസിഡന്റ് പി.ജെ അജി, എം.ആർ ചന്ദ്രശേഖരൻ മാസ്റ്റർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി. അനിത, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, പഞ്ചായത്ത് അംഗം ആനി ജോയ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, പിടിഎ അംഗം അനിൽ തുടങ്ങിയവർ പങ്കെടുത്തു.


0 Comments