പട്ടിക്കാട്. അസമത്വം നിറഞ്ഞ പൊതു സമൂഹത്തിൽ സമത്വം ഉണ്ടാകണമെന്ന് ആഗ്രഹിച്ചാലും തീവ്ര പരിശ്രമത്തിൽ കൂടി മാത്രമേ അവ നടപ്പാക്കാൻ നമുക്ക് സാധിക്കൂ എന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിയുടെയും, കുടുംബശ്രീ ജൻഡർ റിസോഴ്‌സ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ ലിംഗ സമത്വവും, പൊതുസമൂഹവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജീവിത സ്വപ്നങ്ങൾ ആഗ്രഹങ്ങൾ കൊണ്ട് മാത്രം പൂർത്തീകരിക്കണം എന്നില്ലെന്നും അവ സാക്ഷാത്കാരത്തിൽ എത്തണമെങ്കിൽ അതിനുള്ള ചില വഴികളെ നാം സ്വയം വെട്ടി തുറക്കണം എന്നും അദ്ദേഹം പറഞ്ഞു.
പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തിയ സെമിനാർ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹൻ, ജാഗ്രത സമിതി കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ കെ. സ്‌നേഹ, ജൻഡർ റിസോഴ്‌സ് സെന്റർ കമ്മ്യൂണിറ്റി കൗൺസിലർ മേരി സണ്ണി, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.എം. നിത, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി. അനിത, പഞ്ചായത്ത് അംഗങ്ങൾ, അങ്കണവാടി അധ്യാപകർ, ആശാവർക്കർമാർ, സിഡിഎസ് എഡിഎസ് മെമ്പേഴ്‌സ്, വിവിധ രാഷ്ട്രീയ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.


0 Comments