ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു


പട്ടിക്കാട്. കത്തോലിക്കാ കോൺഗ്രസ്സ് ചുവന്നമണ്ണ് യുണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ചുവന്നമണ്ണ് നിർമ്മലഗിരി സെന്റ് ജോസഫ് ദേവാലയത്തിൽ നടന്ന സെമിനാർ വികാരി ഫാ.ആന്റോസ് എലുവത്തിക്കൽ ഉദ്ഘാടനം ചെയ്തു. കോലഴി എക്‌സൈസ് റേഞ്ച് ഓഫീസർ സതി കെ.കെ ക്ലാസ്സ് എടുത്തു. കത്തോലിക്ക കോൺഗ്രസ്സ് പ്രസിഡണ്ട് സി.ഡി റോയി, എബിൻ ഗോപുരം, മിനി ജോണി, ഫ്രാൻസീസ് വല്ലുരാൻ, സിജോ ജോസ്, ഷാനി ഫ്രാങ്കോ, ക്ലിന്റോ ചെറിയാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Post a Comment

0 Comments