പട്ടിക്കാട്. കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളിക്ക് താഴെയുള്ള പറമ്പിലാണ് തീപ്പിടിത്തം ഉണ്ടായത്. താഴെയുള്ള റോഡിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. തീപ്പിടിത്തം ഉണ്ടായ ഉടൻ നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് തീ അണച്ചത് വലിയ ദുരന്തം ഒഴിവാക്കി. പകൽ സമയത്തെ ശക്തമായ ചൂടു മൂലം പ്രദേശത്തെ പറമ്പുകളിൽ പുല്ലുകൾ ഉണങ്ങിക്കിടക്കുന്നതിനാൽ തീ സമീപപ്രദേശങ്ങളിലേക്ക് പടർന്നു പിടിക്കാനുള്ള സാധ്യത ഏറെയായിരുന്നു. രാവിലെ മണ്ടൻചിറ ഭാഗത്തും സമാനമായ നിലയിൽ തീപിടുത്തം ഉണ്ടായി. പ്രദേശത്തെ നിരവധി ആളുകളുടെ പറമ്പിലേക്ക് തീ പടർന്നതിനെ തുടർന്ന് തൃശ്ശൂരിൽ നിന്നും അഗ്നിശമനസേന എത്തിയാണ് മണ്ടൻചിറയിൽ തീയണച്ചത്.


0 Comments