കൊമ്പഴയിൽ പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് അപകടം; യുവാവിന് ഗുരുതര പരിക്ക്

 

വാണിയംപാറ. ദേശീയപാത കൊമ്പഴയിൽ പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എറണാകുളം കുന്നത്തുനാട് വെമ്പിള്ളി സ്വദേശി രാധാകൃഷ്ണന്റെ മകൻ വിനോദ് കൃഷ്ണ (45) യെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  രാത്രി 9 മണിയോടെ തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ കുതിരാൻ തുരങ്കം എത്തുന്നതിന് മുൻപ് ആണ് അപകടം സംഭവിച്ചത്. അപകടകാരണം വ്യക്തമല്ല. ആന്ധ്രാപ്രദേശ് രജിസ്ട്രേഷനുള്ള പിക്കപ്പാണ് അപകടത്തിൽ പെട്ടത്.



Post a Comment

0 Comments