വഴുക്കുംപാറ പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം: ഒഴിവായത് വൻ ദുരന്തം


പട്ടിക്കാട്. വഴുക്കുംപാറ ദേശീയപാതയോരത്ത് ഇന്ന് വൈകീട്ട് 3 മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. പെട്രോൾ പമ്പിന് സമീപത്തെ പറമ്പിലുണ്ടായ തീപ്പിടിത്തം പോലീസിന്റെയും അഗ്നിശമന സേനയുടെയും സമയോചിതമായ ഇടപെടലിലൂടെ അണയ്ക്കാൻ കഴിഞ്ഞത് വലിയ ദുരന്തമാണ് ഒഴിവാക്കിയത് . ചുവന്നമണ്ണ് മാർ തോമാ ശ്ലീഹാ പള്ളി വക സ്ഥലത്താണ് തീപ്പിടിച്ചത്. സമീപത്തെ ട്രാൻസ്‌ഫോർമറിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് പുല്ല് ഉണങ്ങിക്കിടന്നിരുന്ന പറമ്പിലേക്ക് തീ പടർന്ന് പിടിക്കാൻ കാരണം. 

തീപ്പിടിത്തം ഉണ്ടായ ഉടൻ വിവരം അറിഞ്ഞ് പീച്ചി പോലീസ് സംഘം സ്ഥലത്തെത്തുകയും നാട്ടുകാരുടെ സഹായത്തോടെ തീയണയ്ക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. തുടർന്ന് അഗ്നിശമന സേനയും സ്ഥലത്തെത്തി തീ പൂർണ്ണമായും അണയ്ക്കുകയായിരുന്നു. പീച്ചി പോലീസ് ഉദ്യോഗസ്ഥർ, ഫയർ ആൻഡ് റെസ്‌ക്യൂ ഗ്രേഡ് മെക്കാനിക്ക് ഷാജൻ ടി.ജി., ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ പ്രതീഷ്, ദിനേശ് കുമാർ, രാഗേഷ് എന്നിവർ ചേർന്നാണ് തീയണയ്ച്ചത്.

Post a Comment

0 Comments