പട്ടിക്കാട്. മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി പീച്ചി ഡാം റോഡിൽ ഒരപ്പൻപാറക്ക് സമീപം നിർമ്മിക്കുന്ന കലുങ്കിന്റെ പണികളാണ് ഇപ്പോൾ നടക്കുന്നത്. വൈകാതെ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. നിർദ്ദിഷ്ട മലയോര ഹൈവേയിൽ ഉൾപ്പെടുന്ന പീച്ചി റോഡ് ജങ്ഷൻ മുതൽ വിലങ്ങന്നൂർ സെന്റർ വരെയുള്ള റോഡിന്റെ വികസനമാണ് നടത്തുക.
18 കോടി രൂപയാണ് നിർമ്മാണ ചെലവ്. റോഡിന് ഇരുഭാഗവും കാനകളും ആവശ്യമായ സ്ഥലങ്ങളിൽ ഫുട്പാത്തുകളും ഉണ്ടാകും. നിലവിൽ പീച്ചി ഡാം റോഡിന് വേണ്ടത്ര വീതിയുള്ളതിനാൽ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ട സാഹചര്യമില്ല. വിലങ്ങന്നൂർ സെന്ററിൽ നിന്നും തുടങ്ങുന്ന വെള്ളക്കാരിത്തടം റോഡിൽ ഹൈവേയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ട്. വിലങ്ങന്നൂർ സെന്റർ വരെ മാത്രമേ തൽക്കാലം റോഡ് വികസനം ഉണ്ടാകൂ.


0 Comments