പട്ടിക്കട്. കുടിവെള്ള ക്ഷാമം രൂക്ഷമായ പട്ടിക്കാട് വാർഡിൽ സിപിഐഎം ചാണോത്ത് ബ്രാഞ്ച് അംഗങ്ങൾ കുടിവെള്ള വിതരണം നടത്തി. വലതുകര കനാൽ തുറക്കാത്തതാണ് പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായതെന്ന് നാട്ടുകാർ പറഞ്ഞു. ചാണോത്ത് ഓഷോ മിൽക്കിന് സമീപം ചരൽപറമ്പ് പ്രദേശങ്ങളിലാണ് കുടിവെള്ള വിതരണം നടത്തിയത്. സിപിഐഎം പ്രവർത്തകർ നടത്തിയ ഭവന സന്ദർശനത്തിന്റെ ഭാഗമായി സ്‌ക്വാഡ് ലീഡർമാരോട് ഇവിടെയുള്ള ജനങ്ങൾ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ബ്രാഞ്ച് സെക്രട്ടറി സരുണിന്റെ നേതൃത്വത്തിൽ പ്രദേശത്ത് കുടിവെള്ള വിതരണം നടത്തിയത്. ചടങ്ങിൽ സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം പി.ജെ അജി, ബ്രാഞ്ച് അംഗങ്ങളായ ജോജു, ജിതു, വിപിൻ, ഷിനു, എന്നിവർ പങ്കെടുത്തു.


0 Comments