പട്ടിക്കാട്. കേരള വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റ് സമ്മേളനം നാളെ (ഫെബ്രുവരി 19 ഞായർ) വൈകീട്ട് 4ന് നടക്കും. ബെന്നി വെട്ടിയാടൻ നഗറായ പട്ടിക്കാട് വൈസ് മെൻസ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ വ്യാപാരമിത്ര ഉദ്ഘാടനം, സമിതി യൂത്ത് വിങ് ഉദ്ഘാടനം, ആദരിയ്ക്കൽ, മെമ്പർഷിപ്പ് വിതരണം എന്നീ പരിപാടികൾ നടക്കും. സമിതി ഏരിയ പ്രസിഡന്റ് വർഗ്ഗീസ് തെക്കേക്കര, സെക്രട്ടറി രാജേന്ദ്രൻ മുല്ലപ്പിള്ളി, ജില്ല കമ്മിറ്റി അംഗം അനിൽ ഇ.എസ്., സിപിഐഎം പാണഞ്ചേരി ലോക്കൽ സെക്രട്ടറി മാത്യു നൈനാൻ, ഏരിയ ട്രഷറർ പി.ഐ. മുദാസർ, വാർഡ് മെമ്പർ ആനി ജോയ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുമെന്ന് സമിതി യൂണിറ്റ് സെക്രട്ടറി ബാബു കൊള്ളന്നൂർ, പ്രസിഡന്റ് സണ്ണി പി.പി., ട്രഷറർ കൃഷ്ണൻകുട്ടി എന്നിവർ അറിയിച്ചു.

0 Comments