റോയ് തോമസിന്റെ വീട്ടിൽ ടി.എൻ. പ്രതാപൻ സന്ദർശനം നടത്തി


കണ്ണാറ. അന്തരിച്ച കോൺഗ്രസ് നേതാവ് റോയ് തോമസിന്റെ വീട്ടിൽ തൃശൂർ എംപി ടി.എൻ. പ്രതാപൻ സന്ദർശനം നടത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്ന് അനുശോചനം അറിയിച്ചു. എഐസിസി പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി റായ്പൂരിൽ ആയിരുന്നതിനാൽ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുവാൻ കഴിയാത്തതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒല്ലൂർ നിയോജക മണ്ഡലത്തിലെ പാർട്ടിയുടെ ശബ്ദമായിരുന്നു മരണപ്പെട്ട റോയി തോമസ് എന്നും, റോയിയുടെ മരണം സമൂഹത്തിനും  പാർട്ടിക്കും തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം പാർട്ടി ഏറ്റെടുക്കുമെന്നും അതിൽ എല്ലാ സുമനസ്സുകളും മനസ്സറിഞ്ഞ് പങ്കാളികളാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുടുംബത്തിന് ആവശ്യമായ സഹായനിധിക്ക് രൂപം നൽകാൻ പാർട്ടി നേതാക്കന്മാരെ ചുമതലപ്പെടുത്തിയാണ് അദ്ദേഹം മടങ്ങിയത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി. അഭിലാഷ്, ലീലാമ്മ തോമസ്, ഷിബു പോൾ, വി.ബി. ചന്ദ്രൻ, ബ്ലെസ്സൺ വർഗീസ്, സജി താന്നിക്കൽ മറ്റ് കോൺഗ്രസ് നേതാക്കൾ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments