നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി കെ. രാജൻ പട്ടിക്കാട് സ്‌കൂൾ സന്ദർശിച്ചു


പട്ടിക്കാട്. ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ റവന്യൂ മന്ത്രി കെ. രാജൻ സന്ദർശനം നടത്തി. മൂന്ന് കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന സ്‌കൂൾ സ്‌റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 

സ്‌കൂളിൽ ഒരു കോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന ലൈബ്രറിയുടെയും ലബോറട്ടറിയുടെയും നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുളള എല്ലാ നിയമനടപടികളും പൂർത്തിയായതായി മന്ത്രി അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ അടുത്താഴ്ച തുടങ്ങാൻ ഇരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രി സ്‌കൂളിൽ എത്തിയത്. സ്‌റ്റേഡിയം നിർമ്മാണത്തിന് ഉപയോഗിച്ച് ബാക്കിവരുന്ന തുകയ്ക്ക് സ്‌റ്റേഡിയത്തോട് ചേർന്ന് സ്‌കൂളിന് ഉപയോഗിക്കാവുന്ന രീതിയിൽ ഗ്രീൻ റൂം അടക്കമുള്ള സ്‌റ്റേജ് നിർമ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുവാൻ സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ധേശം നൽകി. 

കിഫ്ബി ഫണ്ട് ഉപയോഗിച്ച് മൂന്നു കോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന് സാങ്കേതിക അനുമതി ലഭിച്ചുവെന്നും ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി. അനിത, പഞ്ചായത്തംഗം ആനി ജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബിജി പി.വി, അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എൻജിനീയർ ജയകുമാർ, അസിസ്റ്റൻറ് എൻജിനീയർ മഞ്ജുഷ അജിത്ത്, സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ പ്രോജക്ട് എഞ്ചിനീയർ നീരജ് പി വി, സ്‌കൂൾ പ്രിൻസിപ്പൽ സിന്ധുഷ എസ്.എസ്, പ്രധാന അധ്യാപിക എ.എം സീമ, പിടിഎ പ്രസിഡന്റ് ജയ്‌സൺ സാമുവൽ, സ്‌കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് ചെയർമാൻ പി.വി സുദേവൻ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments