പട്ടിക്കാട്. കേന്ദ്ര സർക്കാർ കേരളത്തോട് അവഗണന കാണിക്കുന്നു എന്നാരോപിച്ച് കേരള കർഷക സംഘവും കേരള കർഷക തൊഴിലാളി യൂണിയനും സംയുക്തമായി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. പട്ടിക്കാട് വെച്ച് നടന്ന യോഗം കർഷസംഘം ഏരിയ കമ്മിറ്റി അംഗം ഇ.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. കർഷസംഘം പാണഞ്ചേരി മേഖല പ്രസിഡണ്ട് പി.വി. സുദേവൻ അധ്യക്ഷത വഹിച്ചു. കെഎസ്‌കെടിയു പാണഞ്ചേരി മേഖല സെക്രട്ടറി പി.ജെ. അജി, പ്രസിഡണ്ട് ബാലൻ, റെജി കുടിലിൽ, കെ.ഡി. സൈമൺ, ബിജു പൊന്മാണി, ഒ.കെ. മോഹനൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.


0 Comments