സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ സ്വർണ്ണം കരസ്ഥമാക്കി വിലങ്ങന്നൂർ സ്വദേശിനി അൽഹ


പീച്ചി. എറണാകുളത്ത് നടന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ സ്വർണ്ണം കരസ്ഥമാക്കിയിരക്കുകയാണ് വിലങ്ങന്നൂർ കെഎഫ്ആർഐ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന കടുങ്ങാട്ട് വീട്ടിൽ ഷാജഹാൻ സബിത ദമ്പതികളുടെ മകൾ കെ.എസ്. അൽഹ. 60 കിലോ വിഭാഗത്തിലാണ് നേട്ടം. ഇനി കാശ്മീരിൽ നടക്കുന്ന ദേശീയതല മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുക്കുന്ന അൽഹ തൃശൂർ ഹോളി ഫാമിലി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.



Post a Comment

0 Comments