പട്ടിക്കാട്. നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം ദേശീയപാതയിൽ അടിക്കടി ഉണ്ടാകുന്ന അപകടങ്ങളിൽ കരാർ കമ്പനിക്കും ഹൈവേ അതോറിറ്റിക്കും എതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പാണഞ്ചേരി പഞ്ചായത്ത് അംഗം എം. ജെ അനീഷ് ജില്ലാ കളക്ടർ ഹരിത വി. കുമാറിന് പരാതി നൽകി. തമ്പുരാട്ടിപ്പടിയിലേത് ഉൾപ്പെടെ സർവീസ് റോഡുകളുടെ പണികൾ പൂർത്തീകരിച്ചിട്ടില്ല. സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല. ഇതെല്ലാം ഹൈവേയിൽ നിരവധി അപകടങ്ങൾക്കും മരണങ്ങൾക്കും ഇടയാക്കുന്നതായി പരാതിയിൽ പറയുന്നു. തമ്പുരാട്ടിപടി സർവ്വീസ് റോഡ് നിർമ്മാണം പൂർത്തീകരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.


0 Comments