പട്ടിക്കാട്. ദേശീയപാതയിൽ മണ്ണുത്തി മുതൽ വടക്കുഞ്ചേരി വരെയുള്ള ഭാഗത്ത് സർവ്വീസ് റോഡിലേക്കുള്ള മീഡിയൻ ഓപ്പണിംഗ് അടച്ചുകെട്ടുന്നതിനെതിരെ വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റ് അംഗങ്ങൾ രംഗത്തെത്തി. പട്ടിക്കാട് കേന്ദ്രീകരിച്ച് നടക്കുന്ന വ്യാപാര മേഖലയെ ഇത് സാരമായി ബാധിക്കുമെന്ന് വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റ് സെക്രട്ടറി ബാബു കൊള്ളന്നൂർ പറഞ്ഞു. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണം എന്നും ശാശ്വത പരിഹാരം കാണണം എന്നും ആവശ്യപ്പെട്ടാണ് സമിതി അംഗങ്ങൾ റവന്യൂ മന്ത്രി കെ. രാജന് നിവേദനം നൽകിയത്. സെക്രട്ടറി ബാബു കൊള്ളന്നുർ, പ്രസിഡന്റ് പി.പി. സണ്ണി, ട്രഷറർ കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.


0 Comments