സെറാഫ്‌സും സുമനസ്സുകളും കൈകോർത്തു; ശ്രീദേവിക്കും കുടുംബത്തിനും സ്വപ്നസാഫല്യം


പട്ടിക്കാട്: ഭർത്താവിന്റെ അകാലവിയോഗത്തെ തുടർന്ന് വിദ്യാർത്ഥികളായ മൂന്ന് മക്കളുമായി ജീവിതം വഴിമുട്ടിയ കട്ടിലപ്പൂവം പുലിക്കണ്ണി സ്വദേശിനി ശ്രീദേവിയുടെ വീട് എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് പട്ടിക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റിയും പ്രദേശത്തെ സുമനസുകളും. സമീപത്തെ രണ്ട് പള്ളികളുടെയും നാട്ടുകാരുടെയും സഹായത്തോടെ വീടിന്റെ പണികൾ ആരംഭിച്ചെങ്കിലും അപ്രതീക്ഷിതമായി ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് മൂലം വീടുപണി പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല. 

ഈ വിവരം അറിഞ്ഞാണ് സെറാഫ് സ് വീടുപണിയിൽ ഇടപെടുന്നത്. തുടർന്ന് ഏകദേശം ഒരു ലക്ഷം രൂപയോളം ചെലവിട്ട് വീടിനകത്തെ ടൈലിന്റെയും ശുചിമുറികളുടെയും പണികൾ പൂർത്തിയാക്കുകയായിരുന്നു. പണി പൂർത്തീകരിച്ച വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞ ദിവസം നടത്തി. സന്തോഷപൂർവ്വം കഴിഞ്ഞ ദിവസം നടത്തി. സെറാഫ്‌സ് പ്രവർത്തകരായ അബ്രഹാം നാഞ്ചിറ, ജോയ് പ്ലാമൂട്ടിൽ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments