പട്ടിക്കാട്. യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശരത് ലാൽ, കൃപേഷ് രക്തസാക്ഷിത്വ ദിനാചരണവും ഫോട്ടോ അനാച്ഛാദനവും നടത്തി. പട്ടിക്കാട് രാജീവ് ഭവനിൽ നടന്ന ചടങ്ങിൽ ഷുഹൈബ്, ശരത് ലാൽ, കൃപേഷ് എന്നിവരുടെ ഫോട്ടോ മുതിർന്ന കോൺഗ്രസ് നേതാവും പാണഞ്ചേരി മണ്ഡലത്തിലെ ഏറ്റവും പ്രായം കൂടിയ ബൂത്ത് പ്രസിഡന്റുമായ പാറപ്പുറത്ത് പൈലി അനാച്ഛാദനം ചെയ്തു.
രക്തസാക്ഷി അനുസ്മരണ പരിപാടി കോൺഗ്രസ് പീച്ചി മണ്ഡലം പ്രസിഡണ്ട് ബാബു തോമസ് ഉദ്ഘാടനം ചെയ്തു. ഇനിയൊരു രക്തസാക്ഷി ഉണ്ടാകാതെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സംരക്ഷണം നൽകുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നും പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു കല്ലറക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജിഫിൻ ജോയ്, ജിതിൻ മൈക്കിൾ, ജോസ് ഹ്യൂബർട്ട്, സുധീഷ്, ആൽബർട്ട്, ജോഷി ജോർജ് പുതുശ്ശേരി എന്നിവർ പങ്കെടുത്തു.


0 Comments