ജെ. പാപ്പച്ചൻ മാസ്റ്ററെ ആദരിച്ചു


പട്ടിക്കാട്. ഗ്രന്ഥശാല പ്രവർത്തന രംഗത്ത് 50 വർഷം പിന്നിട്ട വാണിയമ്പാറ ഗ്രാമീണ വായനശാലയിലെ ജെ. പാപ്പച്ചൻ മാസ്റ്ററെ ജില്ലാ കളക്ടർ ഹരിത വി. കുമാർ പൊന്നാട അണിയിച്ച് ആദരിച്ചു. ഒല്ലൂർ നിയോജക മണ്ഡലത്തിലെ വായനശാലകൾക്ക് റവന്യൂമന്ത്രി കെ. രാജൻ പുസ്തകങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിലാണ് ആദരിച്ചത്. 1967 മുതൽ തുടർച്ചയായി 2020 വരെ വാണിയമ്പാറ വായനശാല ഭരണ സമിതിയിലുള്ള പാപ്പച്ചൻ മാസ്റ്റർ 42 വർഷം സെക്രട്ടറിയായി പ്രവർത്തിച്ചു. നിലവിൽ വായനശാല ഉപദേശകനായി പ്രവർത്തിക്കുന്നു.


Post a Comment

0 Comments