പട്ടിക്കാട്. മുല്ലക്കര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വി കെയർ യു ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മുപ്പതോളം കിടപ്പ് രോഗികൾക്ക് സൗജന്യ രക്ത പരിശോധന നടത്തി. വെള്ളാനിക്കര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൻ്റെ പാലിയേറ്റീവ് കെയറിന് കീഴിൽ വരുന്ന മാടക്കത്തറ, പാണഞ്ചേരി, നടത്തറ പഞ്ചായത്തുകളിൽ നിന്നുള്ള രോഗികൾക്കാണ് സൗജന്യമായി വിശദമായ രക്ത പരിശോധന നടത്തിയത്. പരിശോധന ഫലം ഇന്ന് രാവിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ എസ്. ജയന്തിക്ക് ട്രസ്റ്റ് സെക്രട്ടറി ജോബി ജോൺ കൈമാറി. പ്രോഗ്രാം കോഡിനേറ്റർമാരായ അബി, ബ്യൂല, തൈറോകെയർ ലാബ് പ്രതിനിധി ഷാജി, പാലിയേറ്റീവ് നേഴ്‌സ് നിമി എന്നിവർ പങ്കെടുത്തു .
വി കെയർ യു ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിരവധി സാമൂഹ്യ പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന് സെക്രട്ടറി ജോബി ജോൺ പറഞ്ഞു. പ്രവർത്തനങ്ങൾ ആരംഭിച്ച് ഒരു വർഷത്തിനിടെ പ്രതിമാസം 50ൽ പരം നിരാലംബരായ വ്യക്തികൾക്ക് സഹായം എത്തിക്കാൻ ട്രസ്റ്റിന് കഴിയുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു വരുന്നതായി അദ്ദേഹം പറഞ്ഞു.
0 Comments