പട്ടിക്കാട്. പീച്ചി ഇടതുകര കനാൽ നാളെ (വ്യാഴം) രാവിലെ തുറക്കും. വലതുകര കനാൽ ഞായറാഴ്ച രാവിലെയാണ് തുറക്കുക. ഇടതുകര കനാൽ തുറക്കുന്നതോടെ വരന്തരപ്പിള്ളി, അളഗപ്പ നഗർ ഭാഗങ്ങളിൽ കനാൽ വെള്ളം ലഭ്യമാകും. വലതുകര കനാൽ തുറക്കുന്നതോടെ ആദ്യം നടത്തറ, വെള്ളാനിക്കര ഭാഗങ്ങളിലേയ്ക്കും ഒരാഴ്ചക്ക് ശേഷം മുളങ്കുന്നത്ത്കാവ് ഭാഗത്തേക്കും കനാൽ വെള്ളം ലഭ്യമാകും. ജില്ലാ കളക്ടർ ഹരിത വി. കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെന്ന് പാണഞ്ചേരി ഗ്രാമപഞ്ചായതത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ പറഞ്ഞു.
അടിയന്തരമായി പീച്ചി ഡാമിന്റെ ഇടതുകര വലതുകര കനാലുകൾ തുറന്ന് കൃഷിക്ക് വെള്ളമെത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കർഷക സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വങ്ങളും പഞ്ചായത്ത് അംഗങ്ങളും ഇറിഗേഷൻ അധികൃതർക്ക് നിവേദനം നൽകിയിരുന്നു.


0 Comments