പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പട്ടിക്കാട് ആസ്ഥാനമാക്കി തൃശ്ശൂർ പാണഞ്ചേരി റോട്ടറി ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചു. പട്ടിക്കാട് ലാലീസ് കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ രാജ്‌മോഹൻ നായർ ഉദ്ഘാടനം നിർവ്വഹിച്ചു. 33 പേരടങ്ങുന്ന ക്ലബ് അംഗങ്ങൾക്ക് ചുമതലയേൽപ്പിക്കുകയും ചെയ്തു.
പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു. പ്രളയം, കൊറോണ എന്നീ കാലഘട്ടങ്ങളിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ക്ലബ്ബാണ് റോട്ടറി ക്ലബ് എന്നും പ്രവർത്തനങ്ങൾ പാണഞ്ചേരിയിൽ ആരംഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോട്ടറി ക്ലബ് തൃശ്ശൂർ മെട്രോ പ്രസിഡന്റ് ജോസ് തെറ്റയിൽ, പട്ടിക്കാട് ഫെറോന പള്ളി വികാരി ഫാദർ ജിജോ വള്ളുപാറ, തൃശ്ശൂർ മെട്രോ ക്ലബ് സെക്രട്ടറി റോയ് കൂള, ആന്റോ അക്കര, മനോജ് പോൾ, എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ക്ലബിന്റെ പ്രഥമ പ്രസിഡണ്ടായി തോമസ് വലിയമറ്റത്തിനേയും, സെക്രട്ടറിയായി എം.പി ജോണിനെയും, ട്രഷററായി രാജു പാറപ്പുറത്തിനേയും തിരഞ്ഞെടുത്തു. പ്രവർത്തന ഉദ്ഘാടനത്തോടനുബന്ധിച്ച് നിർധനരായ അസുഖബാധിതർക്ക് ധനസഹായവും നൽകി.
.jpeg)

0 Comments