എകെടിഎ കുതിരാൻ ഏരിയ കൺവെൻഷൻ നടത്തി


പട്ടിക്കാട്. ഓൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ കുതിരാൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷൻ നടത്തി. പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന കൺവെൻഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി ഷൈല ജോയ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി.ജെ. സണ്ണി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.എം. പുഷ്പകുമാരി, ഏരിയ സെക്രട്ടറി ടി.എ. ജയ, ട്രഷറർ കെ.കെ. ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. 

തയ്യൽ തൊഴിലാളികളോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക, തൊഴിലാളികളുടെ അംശാദായം 20 രൂപയിൽ നിന്ന് 50 രൂപയായി വർധിപ്പിച്ചിട്ടും റിട്ടയർമെൻറ് തുക വെട്ടിച്ചുരുക്കിയ നടപടി പുനപരിശോധിക്കുക, പ്രസവാനുകൂല്യം 1500 രൂപ ഒറ്റത്തവണയായി വിതരണം ചെയ്യുക, ഇരട്ട പെൻഷൻ എന്ന പേരിൽ വിധവകൾ ആയ തയ്യൽ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ തടയാതിരിക്കുക എന്നീ ആവശ്യങ്ങൾ സംസ്ഥാന ഗവൺമെന്റിനോട് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

യൂണിറ്റ് സെക്രട്ടറിമാരായ രാമദേവി സുരേഷ്, രമാദേവി സുബ്രഹ്മണ്യൻ, ജസീന്ത പോളി, പാർവതി സോമൻ, കനകമണി മുരളീധരൻ എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments