പട്ടിക്കാട്. പഞ്ചായത്ത് ഓഫീസിനു മുൻപിലെ ഓട്ടോറിക്ഷ പേട്ടയിൽ ഓട്ടോ & ലൈറ്റ് മോട്ടോഴ്‌സ് ഡ്രൈവേഴ്‌സ് യൂണിയൻ സിഐടിയു പഞ്ചായത്ത് പേട്ട രൂപീകരിച്ചു. ഓട്ടോറിക്ഷ പേട്ടയിൽ നടന്ന ചടങ്ങിൽ ഡ്രൈവേഴ്‌സ് യൂണിയൻ ഏരിയ സെക്രട്ടറി പി.വി.ഗിരീഷ് യൂണിയൻ പതാക ഉയർത്തി യോഗം ഉദ്ഘാടനം ചെയ്തു. മേഖല കമ്മറ്റി അംഗം എൽദോസ് അദ്ധ്യക്ഷനായി. യൂണിയൻ പഞ്ചായത്ത് സെക്രട്ടറി കെ.എസ്. സുമേഷ്, ഏരിയ പ്രസിഡന്റ് കെ.ആർ.രമേഷ്, സിപിഐഎം ലോക്കൽ കമ്മറ്റി അംഗം പി.വി. സുദേവൻ, സുനിൽ, സുന്ദരൻ, മുരളി എന്നിവർ സംസാരിച്ചു.


0 Comments