പട്ടിക്കാട്. പാണഞ്ചേരി ശ്രീ മഹാദേവക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിനു ചുറ്റും ഒരു ലക്ഷം ദീപങ്ങൾ കത്തിച്ചുവച്ച ലക്ഷ ദീപാർച്ചനയും ഉണ്ടായിരുന്നു. ശിവരാത്രി ദിവസമായ ശനിയാഴ്ച രാവിലെ അഞ്ചിന് നട തുറക്കൽ, ഗണപതിഹോമം, വിശേഷാൽ പൂജ, 9ന് നവകം, പഞ്ചഗവ്യം, വിശേഷാൽ അഭിഷേകങ്ങൾ, 10 മണി മുതൽ സഹസ്രനാമ അർച്ചന, ഉച്ചയ്ക്ക് 12 മണിയോടെ പ്രസാദ ഊട്ടും ഉണ്ടായിരുന്നു. വൈകിട്ട് 5 ന് നട തുറക്കൽ വൈകിട്ട് 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, നിറമാല, തുടർന്ന് ഇളനീർ അഭിഷേകം, പൂമൂടൽ, എന്നിവയും ഉണ്ടായിരുന്നു. വൈകിട്ട് മുതൽ വിവിധ കലാപരിപാടികളും നടന്നു. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെ മനക്കൽ പത്മനാഭൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം വാസ്തു ശിൽപി വേഴപ്പറമ്പിൽ ചിത്രഭാനു നമ്പൂതിരിപ്പാടിന്റെയും മുഖ്യ കാർമികത്വത്തിലാണ് ക്ഷേത്രാചാര ചടങ്ങുകൾ നടന്നത്. ക്ഷേത്രം രക്ഷാധികാരി ശിവദാസൻ കുണ്ടോളി, പ്രസിഡൻറ് മുകുന്ദൻ ആദം കാവിൽ, സെക്രട്ടറി സുധീഷ് മരോട്ടിക്കൽ, ഖജാൻജി സുജിത്ത് കൊല്ലേരി എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.


0 Comments