മണ്ണുത്തി. ഒല്ലൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ഹെൽത്തി കേരളയുടെ ഭാഗമായി ഹോട്ടലുകൾ, ബേക്കറികൾ, കൂൾഡ്രിങ്ക്‌സ് കടകൾ, തട്ടുകടകൾ എന്നിവ പരിശോധിച്ചതിന്റെ ഭാഗമായി ചിക്കൻ ഉൾപ്പെടെ പഴകിയ ഭക്ഷണ സാധനങ്ങളും ബേക്കറി പലഹാര നിർമാണത്തിന് ഉപയോഗിക്കുന്ന എസൻസുകളും കളറുകളും പിടിച്ചെടുത്തു. രണ്ട് വർഷത്തിലധികം ഡേറ്റ് കഴിഞ്ഞവ പിടിച്ചെടുത്ത് നശിപ്പിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തു. പരിശോധനയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ സുധീർ സി, ജൂനിയർ ഇൻസ്‌പെക്ടർമാരായ ജയരാജൻ പി എം, ഫിറോസ് ഫ്രാൻസിസ്, റെജി വി മാത്യു, അൻവർ ഹുസൈൻ ഷാ, സജി കെ ജി എന്നിവർ പങ്കെടുത്തു


0 Comments