പട്ടിക്കാട്. സംസ്ഥാന സർക്കാരിന്റെ ബജറ്റിനെതിരെ പാണഞ്ചേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനവും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. പട്ടിക്കാട് മണ്ഡലം ഓഫീസിൽ നിന്നും പ്രതിഷേധ പ്രകടനം ആരംഭിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം മിൽമ ഡയറക്ടർ ബോർഡ് അംഗം ഭാസ്‌കരൻ ആദംകാവിൽ ഉദ്ഘാടനം ചെയ്തു. ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിർദേശങ്ങൾ പിൻവലിക്കുന്നത് വരെ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്നും, ബജറ്റിന്റെ പേരിൽ സംസ്ഥാനത്തെ ജനങ്ങളെ കൊള്ളയടിക്കലാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഭാസ്‌കരൻ ആദംകാവിൽ പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് കെ.പി. ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.സി.അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. ലീലാമ്മ തോമസ്, പ്രവീൺ രാജു, സി.വി. ജോസ്, ജോൺ സണ്ണി, അനിൽ, രാമകൃഷ്ണൻ നമ്പ്യാട്ടിൽ, ചാക്കുണ്ണി, ലോറൻസ്, മോഹനൻ സി, റെജി പാണംകുടിയിൽ, കെ.എം പൗലോസ്, പി.സി.അജി, മേരി ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.


0 Comments