സംസ്ഥാന ബജറ്റ്: കോൺഗ്രസ് പീച്ചി മണ്ഡലം കമ്മിറ്റി കരിദിനം ആചരിച്ചു


പീച്ചി. കേരള സർക്കാർ ബജറ്റിനെതിരെ പ്രതിഷേധവുമായി പീച്ചീ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തംകൊളുത്തി  പ്രകടനം നടത്തി കരിദിനം ആചരിച്ചു. വിലങ്ങന്നൂരിൽ ഇന്ദിരാഗാന്ധി സ്മൃതി മണ്ഡപത്തിൽ നിന്നും പ്രകടനം ആരംഭിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം ബ്ലോക്ക് പ്രസിഡണ്ട് കെ.സി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബാബു തോമസ് അധ്യക്ഷത വഹിച്ചു. ബജറ്റിലൂടെ ജനത്തെ കൊള്ളയടിക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കാനാകില്ലെന്ന് കെ.സി അഭിലാഷ് പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിനൊപ്പം നികുതികൾ വർദ്ധിപ്പിക്കുകയും ചെയ്ത നടപടി തികച്ചും ധിക്കാരപരമാണെന്നും അഭിലാഷ് പറഞ്ഞു. 

സമരത്തിൽ കോൺഗ്രസ് നേതാക്കളായ എം.കെ ശിവരാമൻ, ഷിബു പോൾ, പ്രവീൺ രാജു, സജി താന്നിക്കൽ, വിനോദ് ടി.ബി, ബി.എസ് എഡിസൺ, ബിന്ദു ബിജു, ജിഫിൻ ജോയ്, ബിജു ഇടപ്പാറ, ജോസ് ചുങ്കത്ത്, ജേക്കബ് എം.എസ്, ജോജോ കണ്ണാറ, സജി ആൻഡ്രൂസ്, ഷിബു പീറ്റർ, സിബിൻ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments