പട്ടിക്കാട്. ദേശീയപാത ചുവന്നമണ്ണിൽ കാൽനടയാത്രക്കാരനെ കാറിടിച്ച് അപകടം. അപകടത്തിൽ സാരമായി പരിക്കേറ്റ പൂവൻചിറ പുത്തൻപുരക്കൽ വീട്ടിൽ ശ്രീധരനെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 7.30ന് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ദേശീയപാത മുറിച്ചു കടക്കാൻ ശ്രമിക്കുകയായിരുന്ന ശ്രീധരനെ എറണാകുളത്തുനിന്നും പാലക്കാടിന് പോയിരുന്ന കാർ ഇടിക്കുകയായിരുന്നു. ശ്രീധരന്റെ കയ്യിലും നെറ്റിയിലും സാരമായി പരിക്കേറ്റിട്ടുണ്ട്.
0 Comments