കണ്ണാറ. പാണഞ്ചേരിയിലെ പ്രമുഖ കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനും പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ കോഡിനേറ്ററുമായ മാരായ്ക്കൽ നിരപ്പിലാവിങ്കൽ പരേതരായ തോമസിന്റെയും മേരിയുടെയും മകൻ റോയ് തോമസ് (53) ന്റെ സംസ്‌കാരം ഇന്ന് (വെള്ളി) വൈകീട്ട് നാലിന് മാരായ്ക്കൽ ഐപിസി എബനേസർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ചവറാംപാടം ബയൂലാ സെമിത്തേരിയിൽ നടത്തും. ഭൗതിക ശരീരം ഉച്ചയോടെ വീട്ടിൽ എത്തിക്കും.
ഇന്നലെ വൈകിട്ട് 4.30ഓടെ കണ്ണാറ മാരായ്ക്കൽ റോഡിൽ മലങ്കര ക്രിസ്ത്യൻ ചർച്ചിന് സമീപം ഉണ്ടായ അപകടത്തിലാണ് റോയ് തോമസ് മരണപ്പെട്ടത്. റോയ് തോമസും മകൾ റോയ്‌സിയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ മറ്റൊരു വാഹനത്തിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡിലേയ്ക്ക് വീണാണ് അപകടം. വീഴ്ചയിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ റോയിയെ ഉടൻ പട്ടിക്കാടുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. നിലവിൽ വ്യാപാരി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറിയുമാണ്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ ലൈബ്രേറിയനും, ജലനിധി മുൻ സെക്രട്ടറിയും ആയിരുന്നു.
ഭാര്യ: ആൻസി. മക്കൾ: റോയ്‌സി, റോഷൻ.


0 Comments