പട്ടിക്കാട്. കേന്ദ്രകേരള സർക്കാരുകളുടെ ജനവിരുദ്ധ ബജറ്റുകൾക്കെതിരെ കെ.പി.സി.സി. നിർദ്ദേശമനുസരിച്ച് പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ സായാഹ്ന സദസ് സംഘടിപ്പിച്ചു. കെ.പി.സി.സി. സെക്രട്ടറി ജോൺ ഡാനിയൽ സദസ് ഉദ്ഘാടനം ചെയ്തു. രൂക്ഷമായ വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന സാധാരണക്കാരുടെ തലയിൽ ഇരുട്ടടിയേൽപ്പിക്കുന്ന നികുതി വർദ്ധനകളാണ് കേന്ദ്ര കേരള സർക്കാരുകളുടെ ബജറ്റുകൾ മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ്, പീച്ചി മണ്ഡലം പ്രസിഡന്റ് ബാബു തോമസ്, മുൻ മണ്ഡലം പ്രസിഡന്റ് ഷിബു പോൾ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു , മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റീന മേരി, പ്രഭുദാസ്, സി.വി. ജോസ്, എം.എ. മൊയ്തീൻ കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. നേതാക്കളായ ജോൺസണ്ണി, അനിൽകുമാർ, കെ.ബി. ലിബീഷ് , എ.സി. മത്തായി, കെ.എം. പൗലോസ്, തിമത്തി പാർളിക്കാടൻ, ചെറിയാൻ തോമസ്, റെജി പാണാംകുടി, ജോർജ്, രാമകൃഷ്ണൻ നമ്പിയാട്ടിൽ, ഓമന ശങ്കർ, പി.വി പൗലോസ്, പൈലി പാറപ്പുറം, ജൂബിൾ, മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.


0 Comments