കെഎഫ്ആർഐയിൽ രജിസ്ട്രാർ; ഏപ്രിൽ 10 വരെ അപേക്ഷിക്കാം


പീച്ചിയിലെ കേരള വന ഗവേഷണ ഇൻസ്റ്റിറ്റിയൂട്ടിൽ (കെഎഫ്ആർഐ) രജിസ്ട്രാർ തസ്തികയിലേക്ക് ഏപ്രിൽ 10 വരെ അപേക്ഷിക്കാം. 2023 ജനുവരി ഒന്നിന് 55 വയസ്സ് കവിയരുത്. അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം, കേന്ദ്ര / സംസ്ഥാന / പൊതുമേഖലാ സ്ഥാപനങ്ങളിൽ 15 വർഷത്തെ സേവന പരിചയം (10 വർഷം മുതിർന്ന തസ്തികയിൽ) എന്നിവയാണ് അടിസ്ഥാന യോഗ്യത. അഞ്ചു വർഷത്തേക്കായിരിക്കും നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടുന്നത് പരിഗണിക്കും. അപേക്ഷാഫോമും വിശദാംശങ്ങളും www.kfri.org ൽ ലഭിക്കും.



Post a Comment

0 Comments