പീച്ചി. ഗവ. എൽപി സ്‌കൂളിന്റെ 64-ാമത് വാർഷികവും ആധ്യാപക രക്ഷാകർത്തൃദിനവും ആഘോഷിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബാബു തോമസ് അധ്യക്ഷത വഹിച്ചു. സോഷ്യൽ ആന്റ് എഡ്യൂക്കേഷൻ കൗൺസിലർ ഫാ. ജോർജ്ജ് കണ്ണംപ്ലാക്കൽ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ രമേഷ് ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള ഉപഹാരം സമ്മാനിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷൈജു കുര്യൻ, അജിത മോഹൻദാസ്, പുത്തൂർ പഞ്ചായത്തംഗം വി.എ ഷാജി, ദിവ്യഹൃദയാശ്രമം ഡയറക്ടർ ഫാ.ജോഷി കണ്ണമ്പുഴ, സ്‌കൂൾ പ്രധാന അധ്യാപിക കെ.ജെ. ടെസ്സി, സീനിയർ അധ്യാപിക പി.വി. ഷീജ, എസ്എംസി ചെയർമാൻ ഐ.ജി രാജേഷ്, പിടിഎ പ്രസിഡന്റ് ലിമീഷ് മാത്യു, മദർ പിടിഎ പ്രസിഡന്റ് റൂബി ഷാജി, ഒഎസ്എ പ്രസിഡന്റ് ഷിബു പോൾ, ഒഎസ്എ പ്രതിനിധി എം.ജെ സിജു, ഇ.വി ബീന, സ്റ്റാഫ് സെക്രട്ടറി ജലജ തുടങ്ങിയവർ പ്രസംഗിച്ചു.


0 Comments